Pratibha Sangamam-2022

ഖത്തറിലെ ഇന്ത്യന്‍ സ്കൂളുകളില്‍ ഇക്കഴിഞ്ഞ അദ്ധ്യയന വര്‍ഷത്തെ പത്താം തരം പരീക്ഷയില്‍ മലയാളഭാഷയില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ മലയാളിസമാജം പുരസ്കാരം നല്‍കി അനുമോദിച്ചു. നിരന്തരമായ പരിശ്രമത്തിലൂടെ വിദ്യാര്‍ത്ഥികളെ ഉന്നതവിജയത്തിലേക്ക് നയിച്ച അദ്ധ്യാപകരെ ആദരിച്ചു. ശാന്തിനികേതന്‍ ഇന്ത്യന്‍സ്കൂളിലെ നീലിമഷാജി, മറിയം അബ്ദുസലാം, അലീഷവിനോദ്, മിര്‍സമുഹമ്മദ്‌ റാഫി, രോഹന്‍ രാജേഷ്,സ്നേഹ ടോം, ഫാത്തിമ സിതാര  എന്നീ വിദ്യാര്‍ത്ഥികളാണ് മലയാളഭാഷാ പരീക്ഷയിലെ മികച്ച പ്രകടനത്തിന് പ്രത്യേകപുരസ്കാരം നേടിയത്. സമര്‍പ്പണബുദ്ധിയോടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി വിദ്യാര്‍ത്ഥികളെ ഉന്നതവിജയം നേടാന്‍ പ്രാപ്തരാക്കിയ  മലയാളവിഭാഗം അദ്ധ്യക്ഷന്‍ പ്രസാദ്, അദ്ധ്യാപികയായ ശ്രീമതി ലിനി വര്‍ഗിസ് എന്നിവരെ മലയാളി സമാജം പുരസ്കാരം നല്‍കി ആദരിച്ചു.കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ഖത്തര്‍ ആരോഗ്യമന്ത്രാലയത്തിന്‍റെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചു കൊണ്ട്  2022 മാര്‍ച്ച് 4ന് വൈകീട്ട് ആറുമണിക്ക് ഐഡിയല്‍ ഇന്ത്യന്‍ സ്കൂള്‍ ഹാളിലാണ് അനുമോദനച്ചടങ്ങ്‌ നടന്നത്. 

Scroll to Top